പലതും കാണാനിരിക്കുന്നു എന്ന് സൂചന നല്‍കി മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്ത് (വീഡിയോ)

single-img
9 May 2018

Odiyan Movie Teaser

#Odiyan Movie Teaser

Posted by Mohanlal on Tuesday, May 8, 2018

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പലതും കാണാനിരിക്കുന്നു എന്നു സൂചന നല്‍കുന്നതാണ് ചിത്രമെന്നു രണ്ടാമത്തെ ടീസറും വ്യക്തമാക്കുന്നു. 3.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നായകനായ മോഹന്‍ലാല്‍ സ്ലോമോഷനില്‍ പുറംതിരിഞ്ഞു നടക്കുന്നതാണ് കാണിക്കുന്നത്.

നിഗൂഢതകളും ട്വിസ്റ്റുകളും ഒടിയന്റെ ഹൈലൈറ്റ്‌സായിരിക്കുമെന്നു പുറത്തിറങ്ങിയ രണ്ടു ടീസറുകളില്‍ നിന്നും വ്യക്തം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത് കൈയടി നേടിയ പീറ്റര്‍ ഹെയ്‌നാണ്.

മഞ്ജുവാര്യരാണ് നായിക. തമിഴ് താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 123 ദിവസം നീണ്ട ഷൂട്ടിങ് പൂര്‍ത്തിയായതിന്റെ സന്തോഷം കഴിഞ്ഞയാഴ്ച മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.