വധു എറിഞ്ഞ പൂച്ചെണ്ട് കൊണ്ട് സീലിങ് തകര്‍ന്നു വീണു; ഒരു കല്യാണത്തിനിടെ സംഭവിച്ചത് (വീഡിയോ)

single-img
9 May 2018

ഒരു ചൈനീസ് കല്യാണമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരിക്കുള്ള വക നല്‍കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ സന്തോഷത്തില്‍ വധു പൂച്ചെണ്ട് എടുത്ത് മുകളിലേക്ക് എറിഞ്ഞതാണ് സംഭവത്തിന് തുടക്കം. വിവാഹ ശേഷം വധുവും വരനും പൂച്ചെണ്ട് മുകളിലേക്ക് എറിയുന്നത് ഒരു ആചാരമാണ്.

ആ പൂച്ചെണ്ട് പിടിക്കുന്നവര്‍ക്ക് അധികം വൈകാതെ വിവാഹം നടക്കുമെന്നാണ് വിശ്വാസം. ഈ ചടങ്ങിന്റെ ഭാഗമായാണ് വധു പൂച്ചെണ്ട് സദസിന് നേര്‍ക്ക് എറിഞ്ഞത്. എന്നാല്‍ പൂച്ചെണ്ട് ചെന്ന് മുകളിലെ സീലിങ്ങില്‍ തടഞ്ഞിരുന്നു.

ഇതോടെ സീലിങ് പൊളിഞ്ഞ് താഴേക്ക് പതിക്കുകയും ചെയ്തു. സീലിങ് വന്ന് പതിച്ചത് വധുവരന്‍മാരടക്കമുള്ളവരുടെ മുകളിലേക്കാണ്. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും പറ്റിയില്ല. പറ്റിയ അബദ്ധമോര്‍ത്ത് എല്ലാവരും കൂട്ടച്ചിരി ചിരിക്കുകയാണ് ചെയ്തത്.