55 കിലോമീറ്റര്‍ നീളം; നിര്‍മ്മാണ ചെലവ് 2000 കോടി ഡോളര്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഇതാ

single-img
8 May 2018

ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. പാലം ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം.

പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും. 9 വര്‍ഷം കൊണ്ട് 2000 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിച്ചത്. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അതേസമയം പാലവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയരുന്നുണ്ട്.

പാലം നിര്‍മ്മാണ ഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്കും തുടക്കമായിരുന്നു. പ്രധാനമായും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ആരോപണമുയര്‍ന്നു.