വര്‍ഗീയതയും സ്ത്രീവിരുദ്ധതയും മഹത്വവല്‍ക്കരിക്കുന്ന കാര്‍ട്ടൂണിസ്റ്റിനെ ‘അസാമാന്യ പ്രതിഭ’യെന്ന് വിളിച്ച് മോദി; ട്വീറ്റ് വന്‍ വിവാദത്തില്‍

single-img
8 May 2018

കടുത്ത മുസ്ലീം വിരുദ്ധതയും സ്ത്രീവിരുദ്ധതയും മാത്രം ആശയങ്ങളാക്കി കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കുന്ന ക്ഷിതിജ് ബാജ്‌പെയ് എന്ന വ്യക്തിയെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസാമാന്യ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.

ബാജ്‌പെയിയുടെ കാരിക്കേച്ചര്‍ പങ്കുവെച്ചു കൊണ്ടാണ് പ്രധാനമനമന്ത്രിയുടെ അഭിനന്ദനം. മികച്ച വരെയന്നും, താങ്കള്‍ ഒരു അസാമാന്യ പ്രതിഭയെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം വിമര്‍ശനമുയര്‍ന്നു.

ബാജ്‌പെയ് എന്ന കാര്‍ട്ടൂണിസ്റ്റ് ബിജെപിയുടെ മുഖമാണ്. ബിജെപിയുടെ രാഷ്ട്രീയം തന്നെയാണ് ബാജ്‌പെയ് പ്രചരിപ്പിക്കുന്നത്. സമാന നിലപാടുകാരനായ പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റിനെ അഭിനന്ദിച്ചതില്‍ അദ്ഭുതപ്പെടാനില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുണ്ടായി.

പ്രധാനമന്ത്രിയുടെ ഉള്ളിലുള്ള വികാരങ്ങള്‍ കാരിക്കേച്ചറാക്കിയ കാര്‍ട്ടൂണിസ്റ്റിന്റെ ഫോട്ടോ പങ്കുവെച്ചതിലൂടെ മോദിയുടെ നിലപാടുകള്‍ വ്യക്തമായെന്നും ആരോപണമുയര്‍ന്നു.

https://twitter.com/KSHITIJartoons/status/915144414011387904