യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തില്‍ 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

single-img
8 May 2018

എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിയന്ത്രണമില്ല. മറ്റ് ദിവസങ്ങളില്‍ ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരില്‍നിന്നു പുറപ്പെടുക.

ഓഖ എറണാകുളം എക്‌സ്പ്രസ്, ബിക്കാനീര്‍ കൊച്ചുവേളി, വെരാവല്‍ തിരുവനന്തപുരം, ഹൈദരാബാദ് കൊച്ചുവേളി സ്‌പെഷല്‍, ഗാന്ധിധാം നാഗര്‍കോവില്‍, ഭാവ്‌നഗര്‍ കൊച്ചുവേളി, പട്‌ന എറണാകുളം, നിസാമുദ്ദീന്‍ തിരുവനന്തപുരം ട്രെയിനുകള്‍ രണ്ടര മണിക്കൂറോളം ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ പിടിച്ചിടും. മംഗളുരു തിരുവനന്തപുരം എക്‌സ്പ്രസ് 110 മിനിറ്റും, തിരുവനന്തപുരം മധുര അമൃത 40 മിനിറ്റും പിടിച്ചിടും.