മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്‍ ബസിന്റെ ജനലിനിടയില്‍ കുടുങ്ങി(വീഡിയോ)

single-img
8 May 2018

മോഷണത്തിന് ശേഷം ബസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ചൈനീസ് മാധ്യമം പുറത്തുവിട്ടു. മെയ് 2നാണ് സംഭവം നടന്നത്.

മോഷണത്തിന് ശേഷം ബസില്‍ നിന്ന് രക്ഷപ്പെടാന്‍ കള്ളന്‍ ശ്രമിച്ചു. ഇതറിഞ്ഞ ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ ബസിന്റെ വാതില്‍ അടച്ചു. ഇതോടെ ജനല്‍ വഴി ചാടാനായി കള്ളന്റെ ശ്രമം. എന്നാല്‍ പുറത്തേക്ക് ചാടാനാകാതെ കള്ളന്‍ ജനലിനിടയില്‍ കുടുങ്ങി. ഇതോടെ ബസിന് പുറത്തുനിന്നും അകത്തുനിന്നും കള്ളന് തല്ലുംകൊള്ളേണ്ടി വന്നു.