അമ്മ സംഘടനയ്ക്ക് സൂര്യയുടെ വക പത്ത് ലക്ഷം രൂപ

single-img
8 May 2018

മലയാളസിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് തമിഴ് സൂപ്പര്‍താരം സൂര്യ പത്ത് ലക്ഷം രൂപ സംഭാവന നല്‍കി. മുതിര്‍ന്ന താരങ്ങള്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കുന്ന ഗുരു ദക്ഷിണ പദ്ധതിയിലേക്കാണ് സൂര്യ തുക സംഭാവന ചെയ്തത്.

മലയാള സിനിമയിലെ കലാകാരന്‍മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അമ്മ മഴവില്ല് എന്ന മെഗാഷോയില്‍ സൂര്യ അതിഥിയായി എത്തിയിരുന്നു. സൂര്യ സംഭാവന ചെയ്ത കാര്യം ഇന്നസെന്റ് ആണ് വേദിയില്‍ വെളിപ്പെടുത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചായിരുന്നു സൂര്യയെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രചോദനമാണെന്നും ഒരുപാട് കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാനുണ്ടെന്നും സൂര്യ പറഞ്ഞു.