ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി: ചിത്രങ്ങള്‍ കാണാം

single-img
8 May 2018

ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ആനന്ദ് അഹൂജയാണ്‌വരന്‍. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാന്ദ്രയിലെ സോനത്തിന്റെ അമ്മായിയായ കവിതാ സിങിന്റെ റോക്ക് ഡേലിലെ ബംഗ്ലാവിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

സിഖ് ആചാര പ്രകാരമായിരുന്നു വിവാഹം. ചുവന്ന ലെഹംഗയില്‍ സോനവും ഗോള്‍ഡന്‍ ഷെര്‍വാണിയണിഞ്ഞ് ആനന്ദ് അഹൂജയും വിവാഹവേദിയിലെത്തി. കപൂര്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലില്‍ ബോളിവുഡ് താരങ്ങള്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. ഇന്നലെ നടന്ന മെഹന്തിച്ചടങ്ങും ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരുന്നു. ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്ന് വളരെ സ്വകാര്യചടങ്ങായാണ് കപൂര്‍ കുടുംബം വിവാഹം നടത്തിയത്.