മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പകുതി വില; ഫ്‌ലിപ്കാര്‍ട്ട് മറ്റൊരു ചരിത്രം കുറിയ്ക്കാന്‍ പോകുന്നു

single-img
8 May 2018

മേയ് 13 മുതല്‍ 15 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ‘ബിഗ് ഷോപ്പിങ് ഡെയ്‌സ് ‘ വില്‍പ്പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ്, ഫേഷന്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും നല്‍കുന്നുണ്ട്.

നിലവില്‍ കുറച്ച് ഉല്‍പ്പന്നങ്ങളുടെ വില വിവരങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് വില്‍ക്കുന്ന രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ്.

അവതരിപ്പിക്കുമ്പോള്‍ 61,000 രൂപ വിലയുണ്ടായിരുന്ന പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം എച്ച്ഡിഎഫ്‌സി കാര്‍ഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും. അവതരിപ്പിക്കുമ്പോള്‍ 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്‌സ്‌ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും.

ടെലിവിഷന്‍, വാഷിങ് മെഷീന്‍, എസി തുടങ്ങി ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്. വിപണിയില്‍ 28,890 രൂപ വിലയുള്ള സാംസങ് (32) എച്ച്ഡി ടിവി വില്‍ക്കുന്നത് 16,999 രൂപയ്ക്കാണ്. വസ്ത്രങ്ങള്‍ക്കും ഫേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 50 മുതല്‍ 80 ശതമാനം വരെ ഇളവ് നല്‍കും.