ശ്ശെടാ.. പന്തെവിടെപ്പോയി?: ബോള്‍ തെരഞ്ഞ് ബാറ്റ്‌സ്മാന്‍; എല്ലാവരിലും ചിരി പടര്‍ത്തി ഉമേഷ് യാദവിന്റെ ബൗളിങ്

single-img
8 May 2018

ഹൈദരാബാദ് ബാംഗ്ലൂര്‍ മത്സരത്തിന്റെ 16മത്തെ ഓവറിലാണ് സംഭവം. ഉമേഷ് യാദവ് വില്യംസണിനുനേരെ എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി ഉയര്‍ന്നുപൊങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കുറച്ചുനേരത്തേക്ക് വില്യംസണും മനസിലായില്ല.

കൈ സ്ലിപ്പായ താരത്തിന്റെ കയ്യില്‍ നിന്നും ബോള്‍ മുകളിലേക്ക് തെറിച്ചു പോവുകയായിരുന്നു. ഉമേഷ് യാദവിന്റെ ആ ഏറ് കണ്ട് ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി പോലും ഒരു നിമിഷം ചിരിച്ചു. കൂടാതെ കോഹ്‌ലി ഉമേഷിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ ഉമേശ് യാദവ് നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

https://www.iplt20.com/video/133480