ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു; മരണം കാത്തുകിടക്കുന്ന ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റി അല്ലു അര്‍ജുന്‍

single-img
8 May 2018

 

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹത്തോടെ പെരുമാറുന്ന നടനാണ് അല്ലു അര്‍ജുന്‍. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടന്ന സംഭവം. മരണം കാത്തുകിടക്കുന്ന ആരാധകന്റെ ആഗ്രഹം സാധിക്കാന്‍ അല്ലു അര്‍ജുന്‍ വിശാഖപട്ടണത്തേക്ക് പ്രത്യേക വിമാനം ബുക്ക് ചെയ്ത് പോയി.

ദേവ് സായി ഗണേഷ് അല്ലുവിന്റെ കടുത്ത ആരാധകനാണ്. തന്റെ പ്രിയ നടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ദേവ് സായിയുടെ അവസാന ആഗ്രഹം. ദേവ് സായി ഗണേഷ് നാളുകളായി രോഗശയ്യയിലാണ്. ഇതറിഞ്ഞ അല്ലു അര്‍ജുന്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് വിശാഖപട്ടണത്തേയ്ക്ക് തിരിക്കുകയായിരുന്നു.

അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദ കണ്ണീരടക്കാനായില്ല. അല്ലു അര്‍ജുന്‍ തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം.

ഒരാളുടെ അവസാന ആഗ്രഹമായി മാറുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. അദ്ദേഹത്തെ കാണാനായി വിശാഖപട്ടണത്തേക്ക് പോയി. ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു.’ അല്ലു കുറിച്ചു.