ഇത്തരത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തുറക്കരുത്: ഫോണിനെത്തന്നെ തകര്‍ത്തേക്കാം…!

single-img
7 May 2018

ലോകത്തിലെ ഏറ്റവും വിജയകരവും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ ഇന്‍സ്റ്റന്റ് സന്ദേശ ആപ്പാണ് വാട്ട്‌സ്ആപ്പ്. എന്നാല്‍ വാട്‌സ് ആപ്പില്‍ വരുന്ന സന്ദേശങ്ങളില്‍ ചിലത് ഫോണിനെ തന്നെ തകര്‍ത്തേക്കാമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ ഫോണ്‍ ഹാംഗ് ആകുന്നതു കാണാം എന്ന തരത്തില്‍ വരുന്ന സന്ദേശങ്ങളില്‍ ചിലതിനാണ് ഫോണിനെയാകെ തകര്‍ക്കാന്‍ കെല്‍പുള്ളത്. ഒരു കറുത്ത കുത്തും, ഇവിടെ സ്പര്‍ശിക്കരുത് എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

ആപ്പിനെ ക്രാഷ് ചെയ്യുന്ന സ്‌പെഷ്യല്‍ ക്യാരക്ടറാണ് ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാട്‌സ് ആപ്പിന്റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോര്‍മാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോണ്‍ ഹാംഗ് ആകുന്നത്.

ഇത് വാട്‌സ് ആപ്പിനെ മാത്രമല്ല, ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിനെ എന്നെന്നേക്കും ഹാംഗ് ആക്കിയേക്കാം. ചില അക്ഷരങ്ങള്‍ക്ക് ശേഷം ചില ഇമോജികള്‍ മാലപോലെ കോര്‍ത്ത ചില സന്ദേശങ്ങളും വരാറുണ്ട്. ഈ സന്ദേശവും ഫോണിനെ തകര്‍ക്കാന്‍ സാധ്യതയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ വാട്‌സ് ആപ്പില്‍ ഒന്നിലേറെപ്പേര്‍ക്ക് ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് വാട്‌സാപ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാട്‌സാപിലെ ഇത്തരം ചില വൈറസ് സന്ദേശങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നത്. എവിടെ നിന്നാണ് ഈ സന്ദേശം ഉണ്ടായത് എന്നത് സംബന്ധിച്ച് ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് സൂചനകള്‍ ഇല്ല.