മോഹന്‍ലാല്‍ സര്‍ നേരിട്ടു വിളിച്ചാല്‍ തനിക്കൊരിക്കലും വരാതിരിക്കാനാവില്ലെന്ന് സൂര്യ

single-img
7 May 2018

അമ്മ മഴവില്ല് സ്റ്റേജ് ഷോയില്‍ പ്രത്യേക അതിഥിയായിരുന്നു തമിഴ് നടന്‍ സൂര്യ. വേദിയില്‍ വെച്ച് സൂര്യ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ സാര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നാണ് സൂര്യ പറഞ്ഞത്.

മോഹന്‍ലാല്‍ സര്‍ നേരിട്ടു തന്നെ വിളിച്ചാല്‍ തനിക്കൊരിക്കലും വരാതിരിക്കാനാവില്ലെന്നും തങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം വളരെ വലുതാണെന്നും സൂര്യ വെളിപ്പെടുത്തി. മോഹന്‍ലാലും സൂര്യയും ഒന്നിച്ച് അഭിനയിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയാണ് സൂര്യയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.

മുമ്പും സൂര്യ മോഹന്‍ലാലും താനുമായുള്ള അടുപ്പത്തെപ്പറ്റി പല വേദികളിലും സംസാരിച്ചിട്ടുണ്ട്. ഷോ കാണുന്നതിനായി ഇന്നലെ ഉച്ചയ്ക്കു തന്നെ സൂര്യ കേരളത്തിലെത്തി. അമ്മയുടെ ഭാരവാഹിയായ ദേവനും സംഘവുമാണ് താരത്തെ സ്വീകരിച്ചത്.