ഫോണില്‍ അശ്ലീല സന്ദേശമയച്ചു; അധ്യാപകനെ വിദ്യാര്‍ഥിനികള്‍ ഓടിച്ചിട്ടടിച്ചു

single-img
7 May 2018

പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ, നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അതുല്‍ ജോഹരി എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.