പൊലീസുകാരനെ മണല്‍ കടത്ത് സംഘം തലക്കടിച്ചുകൊന്നു

single-img
7 May 2018

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ പൊലീസുകാരനെ മണല്‍ കടത്ത് സംഘം തലക്കടിച്ചുകൊന്നു. അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച വിജയനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീശനെയാണ് രാവിലെ മൂന്നംഗസംഘം കൊലപ്പെടുത്തിയത്.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ബൈക്കിലെത്തിയാണ് ജഗദീശ് സംഘത്തെ തടയാന്‍ ശ്രമിച്ചത്.