സ്റ്റേജില്‍ കാലുതെറ്റിവീണിട്ടും ഒട്ടും പതറാതെ ചാടിയെണീറ്റ് നൃത്തം ചെയ്ത് മോഹന്‍ലാല്‍

single-img
7 May 2018


മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ മോഹന്‍ലാലിന്റെ ഗംഭീര നൃത്തം. അടിപൊളി ഡാന്‍സുമായി മുന്നേറുന്നതിനിടെ വേദിയില്‍ തെന്നി വീണ മോഹന്‍ലാല്‍ ആ വീഴ്ചയിലും ഒട്ടും പതറാതെ പരിപാടി പൂര്‍ത്തിയാക്കി.

നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹന്‍ലാലിന് അടി തെറ്റുന്നത്. നമിത മോഹന്‍ലാലിനെ ചെറുതായി തള്ളുന്നതും പിന്നാലെ അദ്ദേഹം അടി തെറ്റി വീഴുന്നതും വിഡിയോയില്‍ കാണാം. നമിത തള്ളിയിട്ടതാണെന്നും മറ്റും പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സത്യത്തില്‍ സ്റ്റേജിലെ തെന്നലാണ് യഥാര്‍ഥ വില്ലനായത്. ഇന്നലെ പെയ്ത മഴയില്‍ വേദിയിലെ ചില ഭാഗങ്ങള്‍ നനഞ്ഞിരുന്നു. ഇതാണ് മോഹന്‍ലാലിന് വിനയായത്. ഹണി റോസ് ഉള്‍പ്പടെയുള്ള മറ്റു ചില താരങ്ങള്‍ക്കും ഇതു പോലെ തന്നെ സംഭവിച്ചു.

എന്നാല്‍ വീഴ്ചയില്‍ മോഹന്‍ലാല്‍ പതറിയില്ല എന്നതാണ് വലിയ കാര്യം. വലിയൊരു വേദിയില്‍ അറിയാതെ ഒരബദ്ധം പറ്റിയിട്ടും മനസ്സാന്നിധ്യം കൈവിടാതെ എഴുന്നേറ്റ് തിരികെ വന്ന് അദ്ദേഹം നൃത്തം പൂര്‍ത്തിയാക്കി. വീഴ്ചയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ചുവടുകളാണ് ഏറ്റവും ആവേശകരമായതെന്ന് കാഴ്ചക്കാരും പറയുന്നു.