നമ്മളെ ആരൊക്കെയോ ചേര്‍ന്ന് വിശ്വസിപ്പിച്ച ദേശഭക്തിയല്ല ശരിയായ രാജ്യസ്‌നേഹമെന്ന് ഞാന്‍ പഠിച്ചു; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ആലിയ ഭട്ട്

single-img
7 May 2018

ആലിയ ഭട്ട് കേന്ദ്രകഥാപാത്രമാകുന്ന റാസി 11ന് തീയേറ്ററുകളിലെത്തും. കശ്മീര്‍ പശ്ചാത്തലമായി നിര്‍മ്മിച്ച റാസി, കോളിങ് സെഹ്മത് എന്ന കൃതിയുടെ ദൃശ്യാവിഷ്‌ക്കാരമാണ്. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാസിയില്‍ ഒരു ചാരവേഷത്തിലാണ് ആലിയ എത്തുന്നത്.

റാസിയില്‍ അഭിനയിച്ചതിലൂടെ പല കാര്യങ്ങളും തിരിച്ചറിയാന്‍ സാധിച്ചുവെന്നാണ് ആലിയ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ സംഘപരിവാറിനെതിരെ തുറന്നടിച്ചത്. നമ്മളെ ആരൊക്കെയോ ചേര്‍ന്ന് വിശ്വസിപ്പിച്ച ദേശഭക്തിയല്ല ശരിയായ രാജ്യസ്‌നേഹമെന്ന് ഞാന്‍ പഠിച്ചു.

ഒരു രാജ്യത്ത് ജീവിക്കുന്നതുകൊണ്ട് ആ രാജ്യത്തെ സ്‌നേഹിക്കുന്നു എന്നു ചിലര്‍ പറയുന്നു, അത് മതിയാവുകയില്ല. ഒരാളുടെ അഭിപ്രായം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ട്വിറ്ററില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിട്ടും കാര്യമില്ല.’ആലിയ പറഞ്ഞു

ഇത്രകാലവും ഇന്ത്യന്‍ സിനിമകള്‍ നമുക്ക് കാണിച്ചുതന്ന കശ്മീരല്ല റാസിയിലുള്ളതെന്നും ആലിയ അഭിപ്രായപ്പെട്ടു. ‘കശ്മീര്‍ എന്റെ ഇഷ്ടപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ചിലര്‍ കരുതുന്നത് കശ്മീര്‍ സുരക്ഷിതമല്ലെന്നാണ്. പക്ഷേ, അത് സത്യമല്ല’ ആലിയ പറഞ്ഞു.