ഐശ്വര്യയുമായുള്ള പിണക്കം അവസാനിപ്പിച്ചു; വിവാഹത്തിന് നേരിട്ട് ക്ഷണിച്ച് സോനം കപൂര്‍

single-img
7 May 2018

പിണക്കം അവസാനിപ്പിച്ച് സോനം കപൂര്‍ ഐശ്വര്യ റായിയെ വിവാഹത്തിന് ക്ഷണിച്ചു. ഐശ്വര്യയെ പരസ്യമായി ആന്റിയെന്ന് വിളിച്ചതും ഐശ്വര്യയ്ക്ക് പകരം ചില പരസ്യചിത്രങ്ങളില്‍ സോനം അഭിനയിച്ചതുമാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധത്തിന് പ്രധാനകാരണമെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍.

പൊതുസ്ഥലങ്ങളില്‍ മുഖാമുഖം വന്നാല്‍ പോലും ഇരുവരും പരസ്പരം ഗൗനിച്ചിരുന്നില്ല. എന്നാല്‍ വിവാഹത്തിന് സോനം ഐശ്വര്യയുമായുള്ള സൗന്ദര്യപ്പിണക്കത്തിന് വിരാമമിട്ടുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്. സോനവുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കപൂര്‍കുടുംബവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് ഐശ്വര്യ.

ഫന്നിഖാന്‍ എന്ന ചിത്രത്തില്‍ സോനത്തിന്റെ അച്ഛനും അനില്‍ കപൂറും ഐശ്വര്യയോടൊപ്പം അഭിനയിക്കുന്നുണ്ട്. മാത്രവുമല്ല സന്ദീപ് ഘോഷ്‌ലയുടെ ബന്ധുവിന്റെ വിവാഹ റിസപ്ഷന് ഐശ്വര്യയെ കണ്ടപ്പോള്‍ സോനത്തിന്റെ അമ്മ സുനിത കപൂര്‍ ഐശ്വര്യയെ വിവാഹം ക്ഷണിച്ചിരുന്നു.

അതിനുശേഷമാണ് ബിനസസ്സുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിന് സോനം ഐശ്വര്യയെ നേരിട്ടു ക്ഷണിച്ചത്. അഭിഷേകുമായി നല്ല സൗഹൃദത്തിലാണ് സോനം. ഇരുവരും ഒന്നുരണ്ടു ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.