കുവൈറ്റ് ഉദ്യോഗസ്ഥര്‍ തങ്ങളെ ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ചു: അദ്‌നന്‍ സമി

single-img
7 May 2018

കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്റെ സംഘത്തെ ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് പ്രശസ്ത ഗായകന്‍ അദ്‌നന്‍ സമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. സംഗീത പരിപാടിക്കായാണ് അദ്‌നന്‍ സമി കുവൈത്തിലെത്തിയത്.

ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചപ്പോള്‍ ഒരു സഹായവും ചെയ്തില്ലെന്നും അദ്‌നന്‍ സമി ആരോപിച്ചു. ‘ഇവിടെ എത്തിയിട്ടും തങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും യാതൊരു സഹായവും കിട്ടിയില്ല. ഒരു കാരണവുമില്ലാതെ എന്റെ സംഘാംഗങ്ങളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചു.

ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ചു. നിങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ല. ഇത്രയും അഹങ്കാരത്തോടെ പെരുമാറാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്’ അദ്‌നാന്‍ സാമി ട്വീറ്റ് ചെയ്തു.