ചെങ്ങന്നൂരിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഡിജെഎസ് പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി

single-img
6 May 2018

ആലപ്പുഴ: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പോരിനു മുന്നേയുള്ള ബിജെപി- ബിഡിജെഎസ് പോര് മൂർധന്യാവസ്ഥയിലെത്തി നിൽക്കെ നിലപാടിലുറച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ചെങ്ങന്നൂരിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഡിജെഎസ് പങ്കെടുക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പോരിനു മുന്നേയുള്ള ബിജെപി- ബിഡിജെഎസ് പോര് മൂർധന്യാവസ്ഥയിലെത്തി നിൽക്കെ ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു

ഇത്രയേറെ അവഗണിക്കപ്പെട്ട സ്ഥിതിക്ക് മണ്ഡലത്തിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർഥിയെ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിഡിജെഎസ് എൻഡിഎ വിടുമെന്നത് മലർപൊടിക്കാരന്‍റെ സ്വപ്നമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ എം.പി പറഞ്ഞു. ബിഡിജെഎസ് ചെങ്ങന്നൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻ‌ഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.