‘പതിനെട്ട് തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം’; സുപ്രധാന വിധിയുമായി സുപ്രീംകോടതി

single-img
6 May 2018

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ​ക്ക് ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്ന​തി​നു നി​യ​മ​ത​ട​സ​ങ്ങ​ളി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്പോ​ൾ പു​രു​ഷ​ന് 21 വ​യ​സാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇതോടെ ഇന്ത്യയില്‍ 18 വയസുകഴിഞ്ഞ പുരുഷനും സ്ത്രിക്കും ഒരുമിച്ച് ജീവിക്കാന്‍ നിയമ പ്രാബല്യം ലഭിച്ചു.

20 വയസുകാരിയായ തുഷാരയുടേയും 21 വയസുകാരന്‍ നന്ദകുമാറിന്‍േയും കേസ് സുപ്രീം കോടതി കേള്‍ക്കവേയാണ് വിധി പ്രസ്താവിച്ചത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം കേരളാ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

നി​യ​മ​പ​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ​പോ​ലും വി​വാ​ഹി​ത​രാ​കാ​തെ ഇ​വ​ർ​ക്ക് ഒ​രു​മി​ച്ചു ജീ​വി​ക്കാ​നാ​കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ.​സി​ക്രി​യും അ​ശോ​ക് ഭൂ​ഷ​ണും ഉ​ൾ​പ്പെ​ട്ട സു​പ്രീം കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 20 വ​യ​സു​ള്ള തു​ഷാ​ര​യ്ക്ക് ഇ​ഷ്ട​മു​ള്ള​യാ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി വി​ധി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​ക​ൾ​ക്ക് ഇ​ത്ത​രം തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി​ക​ൾ​ക്ക് ഇ​വ​രു​ടെ പി​താ​വ് ച​മ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹാ​ദി​യ കേ​സി​ലെ വി​ധി ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.