നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ ഫുൾ സ്ലീവ് മുറിച്ചതായി പരാതി

single-img
6 May 2018

കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ ഫുള്‍ സ്ലീവ് വസ്ത്രത്തിന്റെ കൈ നിര്‍ബന്ധിച്ച് മുറിപ്പിച്ചതായി പരാതി. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായാണ് ആക്ഷേപം.

അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാര്‍ഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ നീറ്റ് പരീക്ഷക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് വീല്‍ ചെയര്‍ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അവസാന നിമിഷമാണ് വീല്‍ ചെയര്‍ അനുവദിക്കില്ലെന്ന് അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പരീക്ഷ മുകളിലെ നിലയില്‍ ആയതിനാല്‍ ഏറെ നേരത്തേ കാത്തിരിപ്പിന് ശേഷമാണ് താഴെ പ്രത്യേകം ക്ലാസ്മുറി അനുവദിച്ചത്.