ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലക്ഷങ്ങളുടെ ആ​പ്പി​ൾ ഐ​ഫോ​ണ്‍ വേ​ട്ട !

single-img
6 May 2018

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത ആ​പ്പി​ൾ ഐ​ഫോ​ണ്‍ എ​ക്സ് ഫോ​ണു​ക​ൾ​ക്ക് വി​പ​ണി​യി​ൽ 85 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബാ​യി​യി​ൽ​ നി​ന്നെ​ത്തി​യ ആ​ളി​ൽ​ നി​ന്നാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ദു​ബാ​യി​യി​ൽ ഐ​ഫോ​ണ്‍ എ​ക്സി​ന് ഇ​ന്ത്യ​യി​ലേ​ക്കാ​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

95,390 രൂ​പ​യാ​ണ് 64 ജി​ബി ഐ​ഫോ​ണ്‍ എ​ക്സി​ന് ഇ​ന്ത്യ​യി​ലെ വി​ല. ഈ ​ഫോ​ണ്‍ വാ​ങ്ങാ​ൻ ദു​ബാ​യി​യി​ൽ 78,294 രൂ​പ ന​ൽ​കി​യാ​ൽ മ​തി. 256 ജി​ബി മെ​മ്മ​റി​യു​ള്ള ഐ​ഫോ​ണി​ന് 1.08 ല​ക്ഷം രൂ​പ ഇ​ന്ത്യ​യി​ൽ വി​ല മ​തി​ക്കും. ഈ ​ഫോ​ണി​ന് 90,318 ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് ദു​ബാ​യി​യി​ൽ ചെ​ല​വു​വ​രി​ക.