സംസ്ഥാനത്ത് കൊടുങ്കാറ്റിന് സാധ്യത; ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

single-img
6 May 2018

സംസ്ഥാനത്ത് കൊടുങ്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിനു പുറമെ മറ്റു ഒമ്പതു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം. കാറ്റിനു പുറമെ ഇടിമിന്നലും മഴയുമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനം നടത്താന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.