ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് രജനീകാന്ത് ചെന്നൈയില്‍ മടങ്ങിയെത്തി; വരവേറ്റ് ആരാധകര്‍

single-img
5 May 2018

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ രജനികാന്ത് വെള്ളിയാഴ്ച ചെന്നൈയില്‍ മടങ്ങിയെത്തി. മൂത്ത മകള്‍ ഐശ്വര്യ ധനുഷ്, സഹായി സഞ്ജയ് എന്നിവരോടൊപ്പം ഏപ്രില്‍ 23ാം തിയതിയായിരുന്നു രജനി അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ വെച്ച് രജനി മക്കള്‍ മണ്‍ട്ര പ്രവര്‍ത്തകരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

തിരിച്ചെത്തിയ രജനിക്ക് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. നിരവധി ആരാധകരാണ് താരത്തെ കാണാന്‍ കാത്തിരുന്നത്. വീട്ടിലെത്തിയ രജനിയെ ആരതി ഉഴിഞ്ഞ് ഭാര്യ ലതാ രജനികാന്ത് സ്വീകരിച്ചു.