കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

single-img
5 May 2018

കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കും. പ്രതീക്ഷിച്ചതിലും 23 ശതമാനം അധികം വേനല്‍ മഴ ഈ വര്‍ഷം ലഭിച്ചതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ആകാശ ചുഴി കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനല്‍ മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിക്കും. 5 ദിവസം വരെ നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കരുതുന്നു.

തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളിലാണ് പ്രതീക്ഷിച്ചതിലും കുറവ് മഴ ലഭിച്ചത്. 40 ശതമാനം മഴ കുറവുള്ള തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവിക്കുന്നതും. പാലക്കാട് ഉള്‍പ്പെടെ മലബാര്‍ ജില്ലകളിലെല്ലാം നല്ല മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.