ഒമാനില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

single-img
5 May 2018

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞാണു രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവര്‍ മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശജീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

പതിനാലുപേരടങ്ങുന്ന മലയാളി സംഘം ഇബ്രിയില്‍ നിന്ന് സോഹാറിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. സ്വദേശിയുടെ മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലും യുനീക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.