അച്ഛനോടുള്ള പ്രതിഷേധം: 12കാരന്‍ ഫ്‌ളാറ്റിന്റെ ജനലിന് മുകളില്‍ കിടന്നുറങ്ങി(വീഡിയോ)

single-img
5 May 2018

കിടക്കയില്‍ നിന്ന് എണീക്കാന്‍ മടിയുള്ള മകനെ അച്ഛന്‍ വഴക്ക് പറയുന്നത് പതിവായിരുന്നു. അച്ഛന്റെ വഴക്കില്‍ പ്രതിഷേധിച്ചാണ് 12കാരന്‍ മുറിയുടെ ജനാലയുടെ പുറത്തേക്കുള്ള ചെറിയ സ്ഥലത്ത് ഇരുപ്പുറപ്പിക്കുകയും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തത്. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

തിരിച്ച് കയറാന്‍ പല വട്ടം ആവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിച്ചില്ല. ഇതേ തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. ഇതിനിടെ കുട്ടി അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി കുട്ടി താഴെയിറങ്ങാന്‍ തയ്യാറായി. തുടര്‍ന്ന് അഗ്‌നിശമനസേനയുടെ സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചൈനീസ് മാധ്യമമാണ് പുറത്തുവിട്ടത്.