ഷാള്‍ കൊണ്ടു മുഖം മറച്ച് പെണ്‍കുട്ടികള്‍; ആണ്‍കുട്ടികളാകട്ടെ ഹെല്‍മെറ്റുകൊണ്ടും; ഒരു സിനിമ കാണാനുള്ള കഷ്ടപാടുകള്‍

single-img
5 May 2018

ഗൗതം കാര്‍ത്തികിനെ നായകനാക്കി സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. വൈഭവിയാണ് ചിത്രത്തില്‍ നായിക. പാതി മലയാളിയായ ചന്ദ്രിക രവി, കരുണാകരന്‍, ബാല, ശരവണന്‍, രാജേന്ദ്രന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍.

അഡള്‍ട്ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറക്കിയ ടീസറിലെ അശ്ലീല രംഗങ്ങള്‍ നിരവധി വിമര്‍ശനങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. ഇത് വെറും പോണ്‍ പടമാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാകട്ടെ പലരും മുഖം മറച്ചാണ് കാണാനെത്തുന്നത്.

പെണ്‍കുട്ടികള്‍ ഷാള്‍ കൊണ്ടു മുഖം മറച്ചുപിടിച്ചു. ആണ്‍കുട്ടികളാകട്ടെ ഹെല്‍മെറ്റാണ് മുഖം മറയ്ക്കാന്‍ ഉപയോഗിച്ചത്. അതേസമയം ചിത്രം ഹിറ്റാണെന്നും നിരവധി യുവാക്കള്‍ കാണാനെത്തുന്നുണ്ടെന്നും നിര്‍മാതാവ് ജ്ഞാനവേല്‍ രാജ അവകാശപ്പെടുന്നു.