ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുമായി അവഞ്ചേഴ്‌സ്; 10 ദിവസം കൊണ്ട് നേടിയത് 6450 കോടി

single-img
5 May 2018

ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുമായി ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ ( ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) ബോക്‌സ് ഓഫീസില്‍ നിന്നും കളക്ഷന്‍ നേടിയ ചിത്രമായി അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ മാറി.

കഴിഞ്ഞ മാസം 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇന്നലെയാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
ഡിസ്‌നിയുടെ തന്നെ മറ്റൊരു സിനിമയായ സ്റ്റാര്‍ വാര്‍സ്; ദ ഫോഴസ് അവക്കേന്‍സിന്റെ റെക്കോര്‍ഡാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ മറികടന്നത്.

12 ദിവസം കൊണ്ടായിരുന്നു സ്റ്റാര്‍ വാര്‍സ്; ദ ഫോഴസ് അവക്കേന്‍സ് 6450 കോടി രൂപ കളക്ഷനായി നേടിയത്. റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ യുഎസില്‍ നിന്നും മാത്രം 338.4 ദശലക്ഷം ഡോളര്‍ കളക്ഷന്‍ നേടിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ 566.7 ഡോളറാണ് ആദ്യ ആഴ്ച്ച ചിത്രം നേടിയത്.