വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി എസൂസ്

single-img
5 May 2018

ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി എസൂസ് എത്തുന്നു. മാക്‌സ് പ്രോ എം വണ്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്. ഫ്‌ളാഷ്‌സെയിലിലുടെയാണ് എസൂസിന്റെ വിപണനം. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന റെഡ്മി സീരിയസുകളെ വെല്ലാന്‍ പോന്നവിധത്തിലാണ് അസ്സൂസിന്റെ മാക്‌സ് പ്രോ എം1 എന്ന പുത്തന്‍ മോഡലിന്റെ വരവ്.

18.9 റേഷ്യോയോടുകൂടിയ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. 5000 എം.എ.എച്ചിന്റെ ബാറ്ററിയാണ് മറ്റൊരു ആകര്‍ഷണം. ആന്‍ഡ്രൊയ്ഡ് 8.1 ഓറിയോയാണ് മാക്‌സ് പ്രോ എം 1ണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

കൂടാതെ, ആന്‍ഡ്രൊയ്ഡിന്റെ പി, ക്യൂ വരെയുള്ള അപ്പ്‌ഡേറ്റുകളും ലഭ്യമാകും. ഫിംഗര്‍പ്രിന്റ് സ്‌കാനറിനൊപ്പം ഫേസ്ലോക്കും ഉള്‍പ്പെടുത്തിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 3ജിബി 32 ജിബി, 4 ജിബി 64 ജിബി, 6 ജിബി 64 ജിബി എന്നിങ്ങനെയെത്തുന്ന ഈ പതിപ്പുകള്‍ക്ക്, 10,999 12,999 14,999 എന്നിങ്ങനെയാണ് ഇവയുടെ വില.