സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

single-img
4 May 2018

#യേശുദാസ് സാറേ.. പാട്ടൊക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു, പക്ഷേ ആരാധന മൂത്ത് കൂടെ ഒരു ഫോട്ടോ എടുക്കാൻ വന്ന ആ ഹിന്ദിക്കാരൻ ചെക്കനോട് കാണിച്ചത് ശുദ്ധ തോന്നിവസമായി പോയി

Posted by Vishnu Krishna on Thursday, May 3, 2018

അനുവാദം ചോദിക്കാതെ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ഗായകന്‍ കെ.ജെ. യേശുദാസ്. ന്യൂഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്കു പുറപ്പെടുന്നതിനായി താമസിച്ച ഹോട്ടലില്‍നിന്നു പുറപ്പെട്ടപ്പോഴാണ് ആരാധകന്‍ സെല്‍ഫിക്കു ശ്രമിച്ചതും യേശുദാസ് ഫോണ്‍ പിടിച്ചുവാങ്ങിയതും.

അനുവാദം ചോദിക്കാതെ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ ആദ്യം തട്ടിത്തെറിപ്പിച്ച യേശുദാസ്, പിന്നീട് തിരിഞ്ഞ് യുവാവില്‍നിന്നു ഫോണ്‍ വാങ്ങി ആ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ഫോട്ടോ ഡിലീറ്റ് ചെയ്തത്.

പിന്നാലെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് മിണ്ടരുതെന്ന് അദ്ദേഹം ആംഗ്യം കാണിക്കുന്നതിന്റെമയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷമാണ് അദ്ദേഹം പുരസ്‌കാര വിതരണ ചടങ്ങിനായി പോയത്.