ച്യൂയിംഗം കാലില്‍ പറ്റിപ്പിടിക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ; അപ്പോള്‍ ച്യൂയിംഗം കൊണ്ടൊരു ഷൂസ് ആയാലോ?

single-img
4 May 2018

https://www.youtube.com/watch?v=f155BH2MErE

ച്യൂയിംഗം ചവയ്ക്കുന്നത് ചിലരുടെ ഒരു സ്വഭാവമാണ്. ച്യൂയിംഗം ചവച്ച് പൊതുസ്ഥലങ്ങളിലോ മറ്റോ തുപ്പിയിടാനും ഇവര്‍ക്കൊരു മടിയുമില്ല. അത് കാലിലോ ഷൂസിലോ പറ്റിപ്പിടിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ല. ആംസ്റ്റര്‍ഡാമില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉണ്ടാക്കുന്ന രണ്ടാമത്തെ വസ്തുവാണ് ച്യൂയിംഗം.

എന്നാല്‍ ആംസ്റ്റര്‍ ഡാം നേരിടുന്ന ച്യൂയിംഗം പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒരു തുണി ഫാക്ടറി രംഗത്തെത്തി. പ്രശ്‌നപരിഹാരം കാണുക മാത്രമല്ല, അതുവഴി മറ്റൊരു ഉല്‍പ്പന്നം ഉണ്ടാവുകയും ചെയ്തു. ച്യൂയിംഗം അവര്‍ ഷൂസാക്കി മാറ്റി.

ഉപയോഗിച്ച ച്യൂയിംഗം കൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഷൂസുകള്‍ നിര്‍മ്മിച്ചത്. ഉപയോഗിച്ച ച്യൂയിംഗം സംസ്‌കരിച്ചാണ് ഷൂസുകള്‍ നിര്‍മ്മിക്കുന്നത്. ച്യൂയിംഗം ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനും നഗരങ്ങളെ ച്യൂയിംഗത്തില്‍ നിന്ന് മോചിപ്പിക്കുവാനുമാണ് ഈ പദ്ധതി.

ജൂണില്‍ ഷൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിലും, ചില്ലറ വില്പനയ്ക്കും ലഭ്യമാകും. വില ഒരു ജോഡിക്ക് 232 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപ ഏകദേശം 15000 വരും.