തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ: സന്തോഷ് പണ്ഡിറ്റ്

single-img
4 May 2018

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമുക്ക് തരുന്ന ഒരു ആദരമായി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.