ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ പ്രചാരണം നടത്തരുതെന്ന് സുപ്രീംകോടതി

single-img
4 May 2018

ന്യൂഡല്‍ഹി: അനധികൃത ഖനനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലുള്ള ഖനി രാജാവ് ജനാര്‍ദന റെഡ്ഡി ബല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് സുപ്രീം കോടതി. ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ പ്രവേശിക്കുന്നത് സുപ്രീംകോടതിയും വിലക്കിയിരുന്നു.

തന്റെ സഹോദരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇതില്‍ 10 ദിവസത്തെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജനാര്‍ദന റെഡ്ഡിയുടെ ഇളയ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് ബല്ലാരിലെ ബി.ജെ.പി സ്ഥാനാര്‍ഥി.

ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സോമശേഖര റെഡ്ഡി. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് അദ്ദേഹം. 50,000 കോടിയുടെ ഖനി കുംഭകോണ കേസില്‍ ഹൈദരബാദിലേയും കര്‍ണാടകയിലേയും ജയിലുകളിലായി നാല് വര്‍ഷത്തോളം കിടക്കേണ്ടി വന്നതോടെ ജനാര്‍ദന റെഡ്ഡി പൊതുമണ്ഡലത്തില്‍ നിന്ന് ഏറക്കുറേ അപ്രത്യക്ഷനായിരുന്നു.

ബെല്ലാരിയില്‍ പ്രവേശിക്കുന്നത് സുപ്രീംകോടതിയും വിലക്കി. 2008 ല്‍ ബിജെപിയെ കര്‍ണാടകത്തില്‍ അധികാരത്തിലെത്തിച്ചതില്‍ റെഡ്ഡി സഹോദരന്മാര്‍ പണവും മസില്‍ പവറും നല്‍കി സഹായിച്ചിരുന്നു. യെദ്യരപ്പ സര്‍ക്കാരില്‍ ജനാര്‍ദന റെഡ്ഡി മന്ത്രിമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ജനാര്‍ദന റെഡ്ഡിയെ സസ്‌പെന്‍ഡ് ചെയ്തു.