വിവാദമുണ്ടാക്കാന്‍ മാത്രമാണ് നേതാക്കളും മന്ത്രിമാരും ദളിത് വീടുകളില്‍ പോയി ആഹാരം കഴിക്കുന്നത്: ‘മോദിയുടെ ദളിത് സമ്പര്‍ക്ക പരിപാടിക്കെതിരെ മോഹന്‍ ഭാഗവത്

single-img
4 May 2018

ബി.ജെ.പിയുടെ ദലിത് നയത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിവാദമുണ്ടാക്കാന്‍ വേണ്ടിമാത്രമാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാക്കളും മന്ത്രിമാരും ദലിത് വീടുകളില്‍ പോയി ആഹാരം കഴിക്കുന്നത്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നേതാക്കള്‍ ജാഗ്രതപാലിക്കണമെന്നും മോഹന്‍ഭാഗവത് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി യോഗിആദിത്യനാഥ് ശകാരിച്ച് പുറത്താക്കിയെന്ന ദലിത് എംപി ഛോട്ടേ ലാലിന്റെ ആരോപണം ഗൗരവുള്ളതാണെന്നും മോഹന്‍ ഭാഗവത് ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

യോഗിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതൃത്വം ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനുപിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ വിമര്‍ശനം.

മന്ത്രിമാരുടെ ‘കാട്ടിക്കൂട്ടല്‍’ കണ്ട് കൂടുതല്‍ ബിജെപി നേതാക്കളും പറഞ്ഞുതുടങ്ങി….; ‘മോദിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രം’