ലോകത്തിലെ ആദ്യത്തെ വെര്‍ച്വല്‍ പാര്‍ക്ക് ചൈനയില്‍ തുറന്നു

single-img
4 May 2018

ലോകത്തിലെ ആദ്യത്തെ വെര്‍ച്വല്‍ പാര്‍ക്ക് ചൈനയില്‍ തുറന്നു. പാര്‍ക്കിലെ റോളര്‍ കോസ്റ്ററുകളും സിനിമ തീയറ്ററുകളുമെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 53 മീറ്റര്‍ ഉയരവും 700 ടണ്‍ ഭാരവുമുള്ള സ്റ്റീലില്‍ തീര്‍ത്ത ഒരു റോബോട്ടിന്റെ രൂപമാണ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള റോബോട്ട് പ്രതിമയാണ് ഇത്. സന്ദര്‍ശകര്‍ക്ക് ഭാവിയിലേക്ക് എത്തി നോക്കാനുള്ള ഒരു അവസരമാണ് ഈ പാര്‍ക്കില്‍ ഒരുക്കുന്നതെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.