‘മോഹന്‍ലാല്‍’ തമിഴിലേക്ക്; നായിക ജ്യോതിക

single-img
4 May 2018

മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ച ‘മോഹന്‍ലാല്‍’ തമിഴിലേക്ക്. ജ്യോതികയാണ് തമിഴിലെ നായിക. മോഹന്‍ലാലിന് പകരം രജനികാന്തിന്റെ ആരാധികയായാണ് ജ്യോതിക വേഷമിടുന്നത്. രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

കട്ട രജനീകാന്ത് ആരാധികയായിട്ടായിരിക്കും ജ്യോതിക ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു തമിഴിലേക്ക് 36 വയതിനിലെ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും മഞ്ജുവിന്റെ വേഷം ചെയ്തത് ജ്യോതികയായിരുന്നു. ചിത്രം തമിഴില്‍ വന്‍ വിജയം കൈവരിക്കുകയും ചെയ്തു.