പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

single-img
4 May 2018

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പുലര്‍ച്ചെയാണ് അന്ത്യം. ബെംഗളൂരുവിലെ ജയനഗറില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ കുഴഞ്ഞുവീണ വിജയകുമാറിനെ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയനഗറില്‍നിന്നു രണ്ടു തവണ എംഎല്‍എ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയകുമാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ തുടങ്ങിയവര്‍ അനുശോചിച്ചു. വരുന്ന 12നാണു നിയമസഭാ തിരഞ്ഞെടുപ്പ്.