ഐആര്‍സിടിസിയുടെ വെബ്‌സൈറ്റും ആപ്പും പ്രവര്‍ത്തനരഹിതമായി; ഇ ടിക്കറ്റിംഗ് സര്‍വീസുകള്‍ നിലച്ചു

single-img
4 May 2018

ന്യൂഡല്‍ഹി: റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലായ www.irctc.co.in, മൊബൈല്‍ ആപ്പ് എന്നിവ ഇന്ന് രണ്ട് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായി. സാങ്കേതിക കാരണങ്ങളാല്‍ ഇടിക്കറ്റിംഗ് സര്‍വീസുകള്‍ ലഭ്യമല്ലെന്നും പിന്നീട് ശ്രമിക്കുക എന്നുമായിരുന്നു സൈറ്റ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിച്ച സന്ദേശം.

ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനും മറ്റുമായി കസ്റ്റമര്‍ കെയര്‍ നമ്പറായ 01139340000,01123340000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ [email protected] ലേക്ക് മെയില്‍ അയക്കുകയോ ചെയ്യണമെന്നും അറിയിച്ചിരുന്നു. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ ആറ് മണിക്കൂറോളം പ്രവര്‍ത്തിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം, കോള്‍ സെന്റര്‍, ഐവിആര്‍ ടച്ച്‌സ്‌ക്രീന്‍, 139 എന്‍ക്വയറി സിസ്റ്റം എന്നിവ ലഭ്യമല്ലായിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്.