നടന്‍ ഫഹദ് ഫാസിലിനെ വര്‍ഗീയവാദിയാക്കി സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

single-img
4 May 2018

‘ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണില്ല എന്ന് തീരുമാനിക്കണം.
സംഘപരിവാറുകാര്‍ നിന്റെ സിനിമ കാണില്ല എന്നു തീരുമാനിച്ചാല്‍ തീരാവുന്നതേയുള്ളൂ നിന്റെ അഹങ്കാരം. നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചത്. ഇവന്‍ തികഞ്ഞ വര്‍ഗീയവാദിയാണ്”.

ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകള്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ നടത്തുന്ന പ്രചരണങ്ങളാണിത്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചതോടെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും ഫഹദ് ഫാസിലിനെ വര്‍ഗീയവാദിയായും മതമൗലികവാദിയായുമൊക്കെ ചിത്രീകരിച്ച് തുടങ്ങിയത്.

ബി.ജെ.പി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കില്‍ ഇനിയൊരിക്കല്‍ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും ഇവര്‍ നടത്തുന്നുണ്ട്.

ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരണം എന്നും നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരില്‍ മാത്രം കാണുന്നവനാണ് ഫഹദെന്നും പ്രചരിപ്പിക്കുന്നുണ്ട്.