349 രൂപയ്ക്ക് 54 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും: തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

single-img
4 May 2018

ന്യൂഡല്‍ഹി: ജിയോയുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ 349 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയാണ് പ്ലാനിലുള്ളത്. പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. 54 ദിവസമാണ് കാലാവധി.

രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്. സമാന തുകയുള്ള ജിയോയുടെ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്എംഎസ് സൗജന്യവുമാണുള്ളത്. കാലാവധിയാകട്ടെ 70 ദിവസവുമാണ്.

90 ദിവസം കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാനുമായി വരുന്നത്. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലൊഴികെ 90 ദിവസം പരിധിയില്ലാത്ത റോമിങ് ഉള്‍പ്പടെയുള്ള സൗജന്യ കോളുകളാണ് 319 രൂപയുടെ പ്ലാനിലുള്ളത്. 99 ദിവസത്തെ പ്ലാനില്‍ 26 ദിവസത്തെ സൗജന്യകോള്‍ സൗകര്യമാണുള്ളത്.