മഞ്ജുവാര്യരെയും സൗരവ് ഗാംഗുലിയെയും കളരി പഠിപ്പിച്ച അഷ്‌റഫ് ഗുരുക്കള്‍ ഇപ്പോള്‍ പടവെട്ടുന്നത് കാന്‍സറിനോട്

single-img
4 May 2018

സംഘട്ടന സംവിധായകനായി മലയാള സിനിമയില്‍ അരങ്ങേറിയ അഫ്‌റഫ് ഗുരുക്കള്‍ ഇന്ന് അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രംഗത്ത് അഫ്‌റഫ് ഗുരുക്കളുടെ ഗുരു എം.രഞ്ജിത്താണ്. നിര്‍മ്മാതാവിന്റെ കൂടെ നിന്ന് പറഞ്ഞ ദിവസത്തില്‍ പടം തീര്‍ക്കാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അഫ്‌റഫ് ഈ ജോലിയില്‍ ശോഭിച്ചു നില്‍ക്കുമ്പോഴാണ് മഞ്ജു വാര്യരെയും, സൗരവ് ഗാംഗുലിയെയും കളരി പഠിപ്പിച്ചത്.

ദയ ഷൂട്ട് നടക്കുമ്പോഴാണ് മഞ്ജു വാര്യരെ കളരി പഠിപ്പിച്ചത്. ഹിമാനിസോനാചാന്ധി എന്ന ച്യവനപ്രാശ്യത്തിന്റെ പരസ്യചിത്രത്തില്‍ സൗരവ് ഗാംഗുലിയെയും കളരി പഠിപ്പിച്ചു. ഇങ്ങനെ ജോലിയില്‍ മുഴുകി ന്ില്‍ക്കുമ്പോഴാണ് ഒരു ദിവസം, കുങ്കുമപ്പൂവ് എന്ന സിരീയലിന്റെ സ്റ്റണ്ട് ചിത്രീകരണത്തിനിടെ് അഫ്‌റഫിന്റെ നാവില്‍ നിന്നും ചോര വന്നത്.

അതിനു മുന്‍പ് നാവില്‍ വെള്ള അടയാളവും പ്രത്യക്ഷപ്പെട്ടിരുന്നു. പിറ്റേന്ന് തന്നെ ഡോക്ടറും സുഹൃത്തുമായ ഡോ. ജിജോ പോളിനെ കണ്ടു. ബയോപ്‌സി ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ബയോപ്‌സി റിസല്‍ട്ട് ക്യാന്‍സര്‍ അടയാളപ്പെടുത്തി.

തിരുവനന്തപുരം ആര്‍സിസിയില്‍ ഓപ്പറേഷന്‍ നടത്തി നാവിന്റെ ഒരു ഭാഗം മാറ്റി. ഗുരുവായ എം.രഞ്ജിത്തും സഹപ്രവര്‍ത്തകരും ഒപ്പം നിന്നു. ഓപ്പറേഷന് ശേഷം സംസാരത്തിന് ചില താളപ്പിഴകളുണ്ടായി. പക്ഷേ ചാണക്യതന്ത്രത്തിലും ആമിയിലും സ്വന്തമായി അഫ്‌റഫ് ഗുരുക്കള്‍ തന്നെ ഡബ്ബ് ചെയ്തു.

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ സ്‌പോട്ട് ഡബ്ബിംഗും നടത്തി അഫ്‌റഫ് ഗുരുക്കള്‍ കാന്‍സറിനെ വെല്ലുവിളിക്കുകയാണ്. മഞ്ഞപ്പിത്തം വന്നാലും ഹാര്‍ട്ട് അറ്റാക്ക് വന്നാലും മരണം സംഭവിക്കാം. അതു പോലെയാണ് കാന്‍സറും. അത് കൊണ്ട് മരണത്തെ പേടിച്ചിട്ട് കാര്യമില്ല.

കാന്‍സറിനെ തോല്‍പ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഗുരുക്കളുടെ മുന്നേറ്റം. ചാണക്യതന്ത്രം, അപ്പാനി ശരത് നായകനാകുന്ന കോണ്ടസ തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ സംഘട്ടന സംവിധാനത്തില്‍ സജീവമാണ് അഫ്‌റഫ് ഗുരുക്കള്‍.