കേരളത്തില്‍ പൊടിക്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
4 May 2018

കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളില്‍കൂടി പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇന്നും ശനിയാഴ്ചയും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.