8 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത 17 കാരി തൂങ്ങി മരിച്ചു

single-img
3 May 2018

ഹരിയാനയിലെ മേവത്തില്‍ കൂട്ടമാനഭംഗത്തിനിരയായ പതിനേഴുകാരി ആത്മഹത്യ ചെയ്ത നിലയില്‍. നൂഹ് ജില്ലയിലെ ഒറ്റപ്പെട്ട മേഖലയിലാണ് സംഭവം. തിങ്കളാഴ്ച വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ രണ്ടു ബൈക്കിലും ഒരു കാറിലുമായി എത്തിയ എട്ടംഗ സംഘം കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ചൊവ്വാഴ്ചയാണ് വീടിനോട് ചേര്‍ന്ന് കുട്ടി തൂങ്ങി മരിച്ചത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി തന്നോട് പറഞ്ഞുവെന്നും സ്ഥിരമായി അവര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നവരാണെന്നും അച്ഛന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റോജ്ക സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, മാനഭംഗം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.