104 വയസായിട്ടും മരിക്കുന്നില്ല; ഒടുവില്‍ ശാസ്ത്രജ്ഞന്‍ മരിക്കാനായി നാടുവിട്ടു

single-img
3 May 2018

സിഡ്‌നി: 104 വയസുള്ള ശാസ്ത്രജ്ഞനാണ് ഡേവിഡ് ഗൂഡാള്‍. മരിക്കാനായി ഓസ്‌ട്രേലിയയിലെ സ്വന്തം വീട്ടില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുകയാണ് ഗൂഡാള്‍. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നും നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഗൂഡാള്‍ വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയില്‍ ദയാവധം നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍ സമീപിച്ചിരിക്കുന്നത്. ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍നിന്നുള്ള ഒരു നഴ്‌സും ഗൂഡാളിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്ര പോകുന്നുണ്ട്.

സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമാണ് ഡേവിഡ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം.