അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാളെ തിയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി

single-img
3 May 2018

ബോക്‌സ്ഓഫീസ് തകര്‍ത്ത് മുന്നേറുന്ന ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാളെ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശി പെഡ്ഡപസുപുല ബാഷ (45) എന്നയാളാണ് മരിച്ചത്. നിര്‍മ്മാണതൊഴിലാളിയായ ബാഷ സുഹൃത്തുക്കള്‍ക്കൊപ്പം മെയ്ദിനത്തില്‍ സിനിമ കാണാന്‍ പോയതായിരുന്നു.

സിനിമ കഴിഞ്ഞ് സുഹൃത്തുക്കള്‍ എഴുന്നേറ്റെങ്കിലും ബാഷ എഴുന്നേറ്റില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചതാണെന്ന് മനസിലായത്. മുഖത്ത് ത്രീഡി കണ്ണാടിവെച്ച നിലയില്‍ അനങ്ങാതെ ഇരിപ്പായിരുന്നു. കണ്ണുകള്‍ തുറന്നുകിടപ്പായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണിലും അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.