വിക്രമിന് അത് ടെന്‍ഷനായി; നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടുന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞു: ഐശ്വര്യ

single-img
3 May 2018


ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെയടക്കം നായികയായി വിലസിയ നടിമാരില്‍ പലരും ഇന്ന് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി. നടി ഐശ്വര്യയും ഇപ്പോള്‍ അമ്മ, അമ്മായിയമ്മ വേഷങ്ങളില്‍ തിളങ്ങുകയാണ്. പല സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള ഐശ്വര്യ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്.

എന്നാല്‍ ആ വേഷം ചെയ്യാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് നടി പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നടന്‍മാര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നായകന്‍മാരായി തുടരുന്നു. എന്നാല്‍ നടിമാരുടെ അവസ്ഥ അങ്ങനെയല്ല. ഒരു കാലത്ത് നായികയായി അഭിനയിച്ചവര്‍ പിന്നീട് ഇതേ സൂപ്പര്‍താരങ്ങളുടെ ചേച്ചിയായോ, അമ്മയായോയൊക്കെ വേഷമിടുന്നു. ഇതിനെ എങ്ങനെ കാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.

”എനിക്ക് അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല. പക്ഷെ ഇപ്പോള്‍ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. അവനുപോലും അത് ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടുന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞു.

അവനുപോലും സഹിക്കുന്നില്ല. അമ്മ (നടി ലക്ഷ്മി) രജനിസാറിന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രങ്ങളും അമ്മയ്ക്ക് നല്ല പേര് വാങ്ങികൊടുത്തു. അതുപോലെ തന്നെയാണ് ഞാന്‍ ഇത്തരം വേഷങ്ങളെ കാണുന്നത്.

മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കും. പ്രായം കൂടുന്തോറും പുരുഷന്മാര്‍ക്ക് സൗന്ദര്യം കൂടുന്നുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അത് പോലെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ ഐശ്വര്യ പറഞ്ഞു.

ഒരു സ്ത്രീ വിവാഹത്തിന് ശേഷം അവള്‍ ഭര്‍ത്താവിന്റെ മാത്രമാണെന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം ഒരു നടി സിനിമയില്‍ മറ്റൊരുവനെ പ്രണയിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ജനങ്ങള്‍ അംഗീകരിക്കില്ല. അവളോടുള്ള ആരാധനയും കുറഞ്ഞുവരുമെന്നും ഐശ്വര്യ പറഞ്ഞു.