മലപ്പുറത്ത് ബൈക്ക് ബസിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

single-img
3 May 2018

മലപ്പുറം കെഎന്‍ജി റോഡില്‍ വഴിക്കടവ് പാലാട് വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. വഴിക്കടവ് കാരക്കോട് കോരംക്കുന്ന് കുഴിക്കാടന്‍ അന്‍ഷാദിന്റെ ഭാര്യ നിഷിദ (27), ആറുമാസം പ്രായമായ മകള്‍ ഹംറ എന്നിവരാണു മരിച്ചത്. അന്‍ഷാദിന്റെ പിതാവ് മുഹമ്മദലി ഓടിച്ച ബൈക്കിലാണ് ഇവരുണ്ടായിരുന്നത്.

ബൈക്ക് ബസുമായി ഇടിച്ചായിരുന്നു അപകടം. വൈകിട്ട് നാലോടെയാണു സംഭവം. മുഹമ്മദലിക്കും കൂടെ ബൈക്കിലുണ്ടായിരുന്ന അന്‍ഷിയുടെ മറ്റൊരു മകള്‍ നിയാ ഫാത്തിമയ്ക്കും (ആറ്) പരുക്കുണ്ട്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.