‘ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നു’; സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി സോനാക്ഷി സിന്‍ഹ

single-img
2 May 2018

ബോളിവുഡിലെ നായകന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോനാക്ഷി സിന്‍ഹ. അവര്‍ നടിമാരോട് വളരെ മോശമായിട്ടാണ് ഇടപെടുന്നതെന്നും സൂപ്പര്‍ താര ചിത്രങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കാനില്ലെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോനാക്ഷി സിന്‍ഹ വ്യക്തമാക്കി.

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും. പല്ലു പോലും തേക്കാതെയാണ് ഇക്കൂട്ടര്‍ എത്തുന്നത്.

സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു. മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും.

അപ്പോള്‍ ഒറിജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍ എല്ലാം നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി വ്യക്തമാക്കി.